Saturday 11 September 2021

'അദ്‌ഭുതം തന്നെ; വെറും 5 ലക്ഷമേ ആയിട്ടുള്ളോ'! സൂപ്പർഹിറ്റായി വീട്


പുതിയ വീട്

 




വർഷങ്ങൾ പഴക്കമുള്ള തനി നാടൻവീട്. ചോർച്ചയും സ്ഥലപരിമിതിയുമുണ്ട്. വീടൊന്ന് കാലോചിതമായി നവീകരിക്കണം. എന്നാൽ 5 ലക്ഷം രൂപയെ ബജറ്റുള്ളൂ. ഈ ആവശ്യവുമായാണ് മലപ്പുറം എളങ്കൂർ സ്വദേശി ശ്രീജിത്, ഡിസൈനർ സനൂപിനെ സമീപിച്ചത്. വീട്ടുകാരുടെ ആവശ്യം നന്നായി മനസ്സിലാക്കിയ സനൂപ് കൈകൊടുത്തു. കുറച്ചു മാസങ്ങൾക്കുള്ളിൽ സുന്ദരമായ ഒരു വീടായി പഴയ ഭവനം രൂപംമാറി. അതിന്റെ രഹസ്യങ്ങളിലേക്ക്..
അധികം പൊളിച്ചു പണിയില്ലാതെ അകത്തളങ്ങളുടെ പുനർവിന്യാസത്തിലൂടെയും, സാമഗ്രികളുടെ പുനരുപയോഗത്തിലൂടെയുമാണ് 5 ലക്ഷത്തിനുള്ളിൽ പഴയ 'പുതിയ വീട്' സഫലമായത്. നിലവിലെ വീടിന്റെ ഭിത്തികൾക്ക് ബലം കൂട്ടുകയും പുതിയ പുറംകാഴ്ച നൽകി ഇടങ്ങൾ വിശാലമാക്കുകയുമാണ് ചെയ്തത്.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് 850 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. പഴയ വീടിനേക്കാൾ 50 ചതുരശ്രയടി മാത്രമാണ് കൂടുതലുള്ളത്.

മാറ്റങ്ങൾ
പഴയ കഴുക്കോൽ എല്ലാം ദ്രവിച്ചു പോയിരുന്നു. ഇത് പൂർണമായും മാറ്റി പകരം ജിഐ ട്രസ് വർക്ക് ചെയ്ത് പഴയ ഓട് പോളിഷ്‌ ചെയ്തു വിരിച്ചതോടെ വീടിനു നവീനഭാവം കൈവന്നു. നേരത്തെ ചരിഞ്ഞ ഒറ്റ മേൽക്കൂരയായിരുന്നു. ഇതിനു പകരം രണ്ടു തട്ടായി പുതിയ മേൽക്കൂര നിർമിച്ചു.
ഭിത്തി ഒന്നര മീറ്ററോളം മുകളിലേക്ക് ഉയർത്തി. ഇത് ഉള്ളിൽ കൂടുതൽ വിശാലത ലഭിക്കാൻ സഹായിച്ചു. മുൻഭിത്തിയിൽ ബ്രിക്ക് ക്ലാഡിങ് പതിച്ചു ആകർഷകമാക്കി. മുറ്റം കരിങ്കല്ലും പുല്ലും ഇടകലർത്തി വിരിച്ചു ഭംഗിയാക്കി.
വീടിന്റെ ഇരുവശത്തും ജാളി ഭിത്തി നിർമിച്ചു. ഫ്ലോട്ടിങ് ശൈലിയിൽ ജിഐ കാർ പോർച്ച് നിർമിച്ചു. ഇതിൽ വള്ളിച്ചെടികൾ പടർത്തുകയുമാകാം. പഴയ കാവി നിലം മാറ്റി വിട്രിഫൈഡ് ടൈൽസ് വിരിച്ചു.
അങ്ങനെ പ്ലാൻ ചെയ്തത് പോലെ വെറും 5 ലക്ഷം രൂപയ്ക്ക് വീട് അടിമുടി മാറി. വീടിന്റെ ചിത്രങ്ങൾ കണ്ട പലരും പുതിയ വീട് വച്ച കാര്യം പറഞ്ഞില്ലലോ എന്നാണ് ചോദിച്ചത്. ഇത് പഴയ വീടുതന്നെയാണ് എന്ന് പറയുമ്പോൾ അവരുടെ കണ്ണിൽ അദ്‌ഭുതം മിന്നിമറയുന്നത് കാണാം. ഗൃഹനാഥൻ പറയുന്നു..

No comments:

Post a Comment

Types of Paint

  Different types of Paint are: 1. Aluminium paint: This type of paint is made by mixing aluminum powder or flakes with a binding agent. I...